മുബാറക്കാണോ ഏറ്റവും വലിയ പണക്കാരന്‍?

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 8 ഫെബ്രുവരി 2011 (17:27 IST)
PTI
ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാറക്കാണോ ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍? 70 ബില്യന്‍ ഡോളറിന്റെ കണക്കില്‍പ്പെട്ട ആസ്തിയും നിരവധി ബിനാമി നിക്ഷേപങ്ങളും കൂട്ടിച്ചേര്‍ത്താല്‍ മുബാറക്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന് വിളിക്കാമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് മുബാറക്കിന് സ്വിസ് ബാങ്കുകളില്‍ ഉള്‍പ്പെടെ നിരവധി വിദേശ നിക്ഷേപങ്ങളുണ്ട്. മന്‍‌ഹട്ടന്‍, ബെവര്‍ലി ഹില്‍‌സിലെ റോഡിയോ ഡ്രൈവ്, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളില്‍ ബിനാമി പേരില്‍ മുബാറക്കിന് ഭൂസ്വത്തുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്‍പത്തിരണ്ടുകാരനായ മുബാറക്ക് ആസ്തിയുടെ കാര്യത്തില്‍ മെക്സിക്കന്‍ വ്യാപാരിയായ കാര്‍ലോസ് സ്ലിം ഹെലുവിനെയും (53.5 ബില്യന്‍ ഡോളര്‍) യുഎസിലെ ഏറ്റവും വലിയ പണക്കാരനായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍‌ഗേറ്റ്സിനെയും (53 ബില്യന്‍ ഡോളര്‍) പിന്നിലാക്കിയിരിക്കുകയാണ്.

മറ്റ് മധ്യേഷ്യന്‍ ഏകാധിപതികളെ പോലെ മുബാറക്കും സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് വ്യക്തിപരമായ നേട്ടം കൊയ്യുകയായിരുന്നു. 1975 - ല്‍ വൈസ് പ്രസിഡന്റായി നിയമിതനായ മുബാറക് 1981 - ല്‍ പ്രസിഡന്റ് അന്‍‌വര്‍ എല്‍ സാദത്ത് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റായി സ്ഥാനമേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :