മുന്‍ ഭാര്യയുടെ വീട് തകര്‍ക്കാന്‍ ട്രക്ക് ഓടിച്ചു കയറ്റി

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (14:34 IST)
ഭാര്യയുമായി വേര്‍പെട്ട് കഴിയുന്ന ബ്രിട്ടീഷ് പൌരന്‍ ഇന്ധന ടാങ്കര്‍ ഉപയോഗിച്ച് അവരുടെ വീട് തകര്‍ക്കാന്‍ ശ്രമം നടത്തി.

ക്രിസ്റ്റീന ബില്ലിംഗ്ടണ്‍(53) എന്ന സ്ത്രീയുടെ വീടാണ് അവരുടെ ഭര്‍ത്താവായിരുന്ന ഹ്യൂഗ്(51) തകര്‍ക്കാന്‍ ശ്രമിച്ചത്. സ്ഫോടനം നടത്താന്‍ ശേഷിയുള്ള വസ്തുക്കളായിരുന്നു ട്രക്ക് മുഴുവനും.

ഇടിയുടെ ആഘാതത്തില്‍ ട്രക്കിന് തീ പിടിച്ചു. ഒരു പ്രൈമറി സ്കൂളിന് സമീപമായിരുന്നു വീട് സ്ഥിതി ചെയ്തിരുന്നത്. ഒടുവില്‍, മകളെ സ്കൂളില്‍ കൊണ്ടുവിടാന്‍ എത്തിയ ഡാരന്‍ ഫ്ലച്ചര്‍ എന്നയാളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :