മിസൈല്‍ പ്രതിരോധ സംവിധാനം മൂന്ന് വര്‍ഷത്തിനകം: ദ.കൊറിയ

സിയോള്‍| WEBDUNIA|
ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി തടയാന്‍ മൂന്ന് വര്‍ഷത്തിനകം മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുമെന്ന് ദക്ഷിണ കൊറിയ. വടക്കന്‍ കൊറിയയുടെ ബാലിസ്റ്റിക് മിസൈലുകളെ ചെറുക്കുന്ന രീതിയിലുള്ള പ്രതിരോധ സംവിധാനം 2012ഓടെ സ്ഥാപിക്കാനാവുമെന്ന് സിയോള്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.

പുതിയ സംവിധാനത്തിന് 300 ബില്യണ്‍ വൊണ്‍ (214 മില്യണ്‍ യു‌എസ് ഡോളര്‍) ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2006ല്‍ തന്നെ രാജ്യം ഈ ദിശയിലുള്ള നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. മിസൈല്‍ ഇതര വ്യോമാക്രമണങ്ങളെയും ചെറുക്കുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം സജ്ജീകരിക്കുക. 1000 കിലോമീറ്റര്‍ അകലെ നിന്നുള്ള വസ്തുക്കളെപ്പോലും കാണിക്കുന്ന പുതിയ റഡാറുകള്‍ വാങ്ങാനും സിയോള്‍ പദ്ധതിയിടുന്നുണ്ട്.

1,300 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വദൂര സ്കുഡ്സ്, റോഡോംഗ്സ് മിസൈലുകളാണ് ഉത്തരകൊറിയയുടെ കൈവശമുള്ളത്. ദക്ഷിണ കൊറിയ പൂര്‍ണ്ണമായും ഈ മിസൈല്‍ പരിധിക്കുള്ളില്‍ വരും. ഇതിന് പുറമെ യു‌എസ് വരെ എത്താവുന്ന ദീര്‍ഘദൂര ടായ്പഡോം മിസൈലുകളുടെ നിര്‍മ്മാണത്തിലാ‍ണ് ആ രാജ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :