മിസൈല്‍ ആക്രമണം: 9 മരണം

ഇസ്ലാമാബാദ്: | WEBDUNIA| Last Modified തിങ്കള്‍, 30 ജൂണ്‍ 2008 (18:13 IST)
പാകിസ്ഥാനിലെ വിമത സംഘടനയായ ഖൈബര്‍ ഏജന്‍സിയുടെ കാര്യാലയത്തിനു മുകളില്‍ മിസൈല്‍ പതിച്ചുണ്ടായ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. പൈലറ്റില്ലാത്ത മൂന്ന് മിസൈലുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പതിച്ചത്. സംഭവത്തില്‍ അനേകം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ആക്രമണത്തിനു പിന്നില്‍ യു എസ് സൈന്യമാണെന്ന് കരുതുന്നു‍. മൂന്ന് മിസൈലുകളാണ് ഖൈബര്‍ ഏജന്‍സിയിലെ കാര്യാലയത്തിനു മുകളില്‍ പതിച്ചത്. ഈ സംഘടനയുടെ നേതാവ് ഹാജി നംദറിനെ ലക്‍ഷ്യമാക്കി വിക്ഷേപിച്ചതാകാമെന്ന് കരുതുന്നു.എന്നാല്‍ ഇയാള്‍ക്ക് പരുക്കൊന്നുമില്ലെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

മരണമടഞ്ഞ ഒമ്പതില്‍ ആറു പേരും നംദറിന്‍റെ അടുത്ത ബന്ധുക്കളാണെന്നും ഇവര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ യു എസ് സൈന്യം പ്രവര്‍ത്തിക്കുന്ന വിമാനത്തില്‍ നിന്നാണ് മിസൈല്‍ പുറത്തു വന്നതെന്നാണ് പൊതുവേ കരുതുന്നത്.

ആക്രമണത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ മൃത ശരീരം പുറത്തെടുത്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. തലയ്‌ക്കു മുകളിലൂടെ മിസൈല്‍ വാഹക വിമാനം പോയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :