മാള്‍ബറോ സിഗരറ്റിന്റെ മൂന്നാമത്തെ മോഡലും ശ്വാസകോശരോഗം മൂലം മരിച്ചു!
ലണ്ടന്‍|
WEBDUNIA|
PRO
PRO
ലോക പ്രശസ്ത സിഗരറ്റ് കമ്പനി മാള്‍ബറോയുടെ മോഡല്‍ എറിക്ക് ലോസണ്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. 72കാരനായിരുന്നു അദ്ദേഹം. 1978- 1981കാലയളവില്‍ മാള്‍ബറോയുടെ പരസ്യമോഡലായിരുന്നു അദ്ദേഹം.
സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസിസായിരുന്നു ലോസണെ ബാധിച്ചത് എന്നാണ് വിവരം. 20 വര്‍ഷമായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. പില്‍ക്കാലത്ത് പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ലോസണ് ആറ് മക്കളും 18 പേരക്കുട്ടികളും 11 കൊച്ചുമക്കളും ഉണ്ട്.
മാള്‍ബറോയുടെ മുന്‍ മോഡലുകളും പുകവലി സംബന്ധമായ അസുഖം ബാധിച്ചാണ് മരിച്ചത്. ഡേവിഡ് മില്ലര്‍ എന്ന മോഡല്‍1989ല്‍ എംഫൈസിമാ മൂലം മരണത്തിന് കീഴടങ്ങി. ഡേവിഡ് മക്കെലന്‍ ആകട്ടെ1995ല്‍ ശ്വാസകോശ ക്യാന്‍സര്‍ മൂലം മരിച്ചു.