മാലിദ്വീപിലെ പുതിയ പ്രസിഡന്റിന് ഇന്ത്യയുടെ പിന്തുണ
മാലെ|
WEBDUNIA|
Last Modified ബുധന്‍, 8 ഫെബ്രുവരി 2012 (14:47 IST)
സൈന്യവും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്ത മാലിദ്വീപില്‍ മുഹമ്മദ് വാഹീദ് ഹസന്‍ പ്രസിഡന്റ് ആകുന്നതിനോട് ഇന്ത്യ പിന്തുണ അറിയിച്ചു. സൈനിക അട്ടിമറി നടന്നതിനെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചതിന് പിന്നലെയുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധിയെ ഇന്ത്യ ശ്രദ്ധാപൂര്‍വ്വമാണ് നോക്കി കാണുന്നത്.
പുതിയ പ്രസിഡന്റിന് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് അറിയിച്ചത്. അതേസമയം ഭരണമാറ്റം സംഘര്‍ഷത്തിലേക്ക് വഴിതെളിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.