മാലി|
WEBDUNIA|
Last Modified വെള്ളി, 10 ഫെബ്രുവരി 2012 (15:16 IST)
മാലിദ്വീപില്‍ ഇന്ത്യ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നതായി സൂചന. ഇപ്പോഴത്തെ പ്രസിഡന്റ് ഡോ മുഹമ്മദ് വഹീദ് ആവശ്യപ്പെടുകയാണെങ്കില്‍ സൈനികമായി ഇടപ്പെടാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചതായാണ് സൂചന. രാജ്യത്ത് രാഷ്‌ട്രീയ അനിശ്ചിതത്വത്തിന്റെ ഫലമായി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കലാപം അവസാനിപ്പിക്കുക, മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ സംരക്ഷിക്കുക എന്നിങ്ങനെ രണ്ട് കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കലാകും ഇന്ത്യന്‍ സൈന്യത്തിന്റെ ചുമതലയെന്നും അറിയുന്നു.
നഷീദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അതിനാല്‍ ഒരുങ്ങിയിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. 1988ല്‍ മാലിദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യമാണ് രക്ഷയ്ക്കെത്തിയത്.