മാര്‍ച്ച് തടയാനാവില്ല: ഷരീഫ്

ലാഹോര്‍| PRATHAPA CHANDRAN|
പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷികളും അഭിഭാഷകരും ചേര്‍ന്ന് നടത്തുന്ന ലോംഗ് മാര്‍ച്ച് തടയാനാവില്ലെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. തന്നെ വീട്ടുതടങ്കലില്‍ ആക്കാന്‍ സര്‍ക്കാരിന് അധികാരമില്ല, പ്രതിഷേധ മാര്‍ച്ചിന് തുടര്‍ന്നും നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുതടങ്കലില്‍ ആക്കിയ ശേഷം പാകിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷരീഫ് ഇങ്ങനെ പ്രതികരിച്ചത്.

തന്നെയും കൂട്ടാളികളെയും വീട്ടു തടങ്കലിലാക്കിയ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷഹബാസ് ഷരീഫ്‌ ഇസ്ലമാബാദിലേയ്ക്ക്‌ തിരിച്ചിട്ടുണ്ടെങ്കിലും അവിടെ വച്ച് തടഞ്ഞേക്കുമെന്നാണ് കരുതുന്നത്.

പി എം എല്‍-എന്‍ നേതാവ് നവാസ് ഷരീഫിനെയും തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെയും ഞായറാഴ്ച രാവിലെയാണ് വീട്ടുതടങ്കലിലാക്കിയത്.

എന്നാല്‍ ഷരീഫിന്‍റെ സഹോദരങ്ങളെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക്‌ പറഞ്ഞു. ഷരീഫ്‌ നയിക്കുന്ന ലോങ്ങ്‌ മാര്‍ച്ച്‌ തിങ്കളാഴ്ചയാണ് ഇസ്ലാമാബാദിലെത്തുന്നത്. തുടര്‍ന്ന് പാര്‍ലമെന്‍റിന്‌ മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തും‌.

പുറത്താക്കിയ സുപ്രീംകോടതി ജഡ്ജിമാരെ തിരിച്ചെടുക്കയെന്നതാണ്‌ പ്രതിഷേധ മാര്‍ച്ചിന്‍റെ പ്രധാന ലക്‍ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :