WEBDUNIA|
Last Modified വെള്ളി, 27 ഫെബ്രുവരി 2009 (09:47 IST)
ഇസ്ലാമബാദ്: പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമബാദില്‍ മാരിയറ്റ് ഹോട്ടലില്‍ വന്‍ തീ പിടിത്തം. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഹോട്ടലിനു നേരെ ഭീകരാക്രമണമുണ്ടായിരുന്നു.
പാക് ഭരണകൂടത്തിന്റെ പ്രധാന ഓഫീസുകള്ക്കടുത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന്റെ രണ്ടു നില പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
2008 സെപ്റ്റംബറില്‍ മാരിയറ്റ് ഹോട്ടലില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 60 പേര് മരിക്കുകയും വിദേശികളടക്കം 250ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബറില്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടല്‍ ഡിസംബറിലാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.