മലേഷ്യന്‍ സര്‍ക്കാര്‍ ‘കൊലപാതകികള്‍‘; വിമാനം തകര്‍ന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ നല്‍കണമെന്ന് ചൈന
ക്വാലാലംപൂര്‍|
WEBDUNIA|
PRO
PRO
239 പേരുമായി പോയ മലേഷ്യന്‍ വിമാനം എം എച്ച് 370 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ചതിനു പിന്നാലെ മലേഷ്യയിലെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്. മലേഷ്യന്‍ സര്‍ക്കാരിനെ കൊലപാതകികളാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ നല്‍കണമെന്നും കണ്ണീരോടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 150 ചൈനാക്കാരാണ് അപകടത്തില്‍ മരിച്ചത്.
ഇരുന്നൂറോളം വരുന്ന ബന്ധുക്കള്‍ ബീജിംഗിലെ മലേഷ്യന്‍ എംബസിക്കു സമീപം പ്രകടനം നടത്തി. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ബന്ധുക്കള്‍ മലേഷ്യയിലെ സര്‍ക്കാരിനു നേരെ രോഷപ്രകടനം നടത്തി. പ്രതിഷേധ പ്രകടനങ്ങള്‍ കണക്കിലെടുത്ത് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും തകര്‍ന്നതിനെ കുറിച്ച് തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിനു നല്‍കണമെന്നും ചൈന മലേഷ്യയോട് ആവശ്യപ്പെട്ടു.