മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് സൂചന: ഓസ്ട്രേലിയ

കാന്‍‌ബറെ| WEBDUNIA|
PTI
PTI
കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ സൂചനകള്‍ പുറത്തുവരുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന രണ്ടുവസ്തുക്കളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട് അറിയിച്ചു. തെളിവുകള്‍ വിശ്വാസയോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയന്‍ മാരിടൈ സേഫ്റ്റി അഥോറിറ്റിക്കാണ് ചിത്രങ്ങള്‍ ലഭിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു. തെരച്ചിലുകള്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതായി നേരത്തെ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :