മാധ്യമരാജാവ് റുപ്പര്‍ട്ട് മര്‍ഡോക് പുതിയ ഞായറാഴ്ചപ്പത്രം തുടങ്ങി. ദ സണ്‍ പത്രത്തിന്‍റെ ഞായറാഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് ഏഴുമാസം മുമ്പ് ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ഞായറാഴ്ചപ്പത്രം റുപ്പര്‍ട്ട് മര്‍ഡോക് അടച്ചുപൂട്ടിയിരുന്നു.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം മര്‍ഡോക്കിന്‍റെ സ്വീകാര്യതയിലും ജനപ്രീതിയിലും ഇടിവുവരുത്തിയിരുന്നു. വീണ്ടും പഴയ പ്രഭാവത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ തുടക്കമായാണ് ഞായറാഴ്ചപ്പത്രവുമായി മര്‍ഡോക് രംഗപ്രവേശം ചെയ്തിരിക്കുന്നത്.