മദ്യലഹരിയില്‍ യുവതി പട്ടിയെ കടിച്ചു!

ചിക്കാഗോ| WEBDUNIA|
PRO
PRO
വളര്‍ത്തുനായയെ കടിച്ചു പരുക്കേല്‍പ്പിച്ച യു എസ് യുവതിക്കെതിരെ കേസെടുത്തു. 19-കാരിയായ അന്‍ലൈസ് ഗാര്‍നര്‍ ആണ് മദ്യലഹരിയില്‍ പട്ടിയെ കടിച്ചത്. പ്രാണരക്ഷാര്‍ത്ഥം പട്ടി തിരിച്ചുകടിക്കുകയും ചെയ്തു.

മദ്യപിച്ച ശേഷം വീട്ടില്‍ അമ്മയുമായി വഴക്കിടുകയായിരുന്നു ഗാര്‍നര്‍. തര്‍ക്കം മൂത്തപ്പോള്‍ കോപാകുലയായ യുവതി അമ്മയെ മര്‍ദ്ദിക്കുകയും പട്ടിയെ കടിക്കുകയും ചെയ്തു. ബഹളം അസഹ്യമായതോടെ അയല്‍ക്കാര്‍ പൊലീസിന് ഫോണ്‍ ചെയ്യുകയായിരുന്നു. കടിച്ചതിന്റെ മൂന്ന് പാടുകള്‍ പട്ടിയുടെ പിന്‍‌ഭാഗത്ത് തെളിഞ്ഞുകാണാം. സഹികെട്ട പട്ടി യുവതിയെ തിരിച്ചുകടിക്കുകയും ചെയ്തു.

മൃഗങ്ങളോടുള്ള ക്രൂരത, ഗാര്‍ഹിക പീഡനം, മദ്യപാനം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ഗാര്‍നര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ പട്ടിക്കെതിരെ കേസില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :