മഡഗാസ്കര്‍ പ്രതിരോധ മന്ത്രി രാജിവച്ചു

അന്‍റാനനാരിവോ| WEBDUNIA| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (19:07 IST)
മഡഗാസ്കര്‍ പ്രതിരോധ മന്ത്രി സിസിലി മനോരൊഹാന്ത രാജിവച്ചു. കഴിഞ്ഞയാഴ്ച പ്രതിപക്ഷം നടത്തിയ പ്രതിഷേധ റാലിക്കിടെ ഉണ്ടായ വെടിവ്യ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.

കൊല്ലപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായി രാജിക്കത്ത് നല്‍കിയ ശേഷം ഒരു പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ഇത്രയും സംഭവിച്ച സാഹചര്യത്തില്‍ സര്‍ക്കാരില്‍ തുടരാനാഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനടുത്ത് സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ സൈനികര്‍ വെടിവയ്ക്കുകയായിരുന്നു. എന്നാല്‍ മരണ സംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :