ഭീകരാക്രമണം: ഹനീഫ് അറിഞ്ഞിരുന്നിരിക്കാം

മെല്‍ബണ്‍| WEBDUNIA|
ബ്രിട്ടനില്‍ നടന്ന പാളിപ്പോയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഡോക്ടര്‍ മൊഹമ്മദ് ഹനീഫിന് ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നിരിക്കാമെന്ന് ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി കെവിന്‍ ആന്‍ഡ്ര്യൂസ്. ഹനീഫ് ഇന്ത്യയിലുള്ള സഹോദരനുമായി ഇന്‍റെര്‍നെറ്റ് വഴി നടത്തിയ ചാറ്റിംഗില്‍ ഇത് സംബന്ധിച്ച വിവരമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യാന്വേഷണ വിവരങ്ങള്‍ അധികരിച്ചാണ് ഇതു പറയുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹനീഫിന്‍റെ വിസ റദ്ദാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസിന്‍റെ രേഖകള്‍ പൂര്‍ണ്ണമായും പുറത്ത് വിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കും.

ഹനീഫിന്‍റെ വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് കെവിന്‍ ആന്‍ഡ്രൂസ് വന്‍ വിമര്‍ശനത്തിന് ഇരയായിരുന്നു. പ്രത്യേകിച്ച് തെളിവൊന്നും ലഭിക്കാതിരുന്നതിനാല്‍ ഹനീഫിനെ പിന്നീട് വിട്ടയച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :