ബ്രിട്ടീഷ് സേനയ്ക്ക് ഒബാമയുടെ പ്രശംസ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ഞായര്‍, 12 ജൂലൈ 2009 (17:26 IST)
അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങളെ യുഎസ് പ്രസിഡന്‍റ് അഭിനന്ദിച്ചു. എങ്കിലും അഫ്ഗാന്‍ മിഷനില്‍ ഇനിയും കൂടുതല്‍ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഒബാമ സൂചിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലേത് ഒരു അമേരിക്കന്‍ മിഷന്‍ മാത്രമല്ല. അമേരിക്കയേക്കാ‍ള്‍ കൂടുതല്‍ ലണ്ടനാണ് ഭീകരാക്രമണ ഭീഷണി നേരിടുന്നത്. അതുകൊണ്ടാണ് ടോണി ബ്ലയറും പിന്‍ഗാമിയായ ഗോര്‍ഡന്‍ ബ്രൌണും ഇത്രയും പ്രതിജ്ഞാബദ്ധത കാണിക്കുന്നതെന്ന് ഒബാമ വിലയിരുത്തി. അഫ്ഗാനില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെ കുടുംബങ്ങളുടെ ദു:ഖം താന്‍ പങ്കുവയ്ക്കുന്നതായും ഒബാമ പറഞ്ഞു.

കഴിഞ്ഞ 11 ദിവസങ്ങളിലായി 15 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മാത്രം എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനില്‍ കൊല്ലപ്പെടുന്ന ബ്രിട്ടീഷ് സൈനികരുടെ എണ്ണം ഇതോടെ 184 ആയി. ഇറാഖില്‍ കൊല്ലപ്പെട്ട സൈനികരേക്കാള്‍ കൂടുതലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :