ബ്രിട്ടന്‍ ഭീകരാക്രമണ നിഴലിലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 25 മാര്‍ച്ച് 2009 (13:32 IST)
ബ്രിട്ടന്‍ ശക്തമായ ഭീകര ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര സെക്രട്ടറി ജാക്വി സ്മിത്ത് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യം മുമ്പങ്ങും ഇല്ലാത്ത വിധം ഭീകര ഭീഷണിയിലാണെന്ന് സൂചനയുള്ളത്. രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ഭീകരരുടെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാപാര സമുച്ചയങ്ങള്‍, കായിക വേദികള്‍, നിശാ ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ആക്രമിക്കാനാണ് ഭീകര പദ്ധതി. ആക്രമണത്തിന് പരിശീലനം നേടിയ നിരവധിയാളുകള്‍ ഷോപ്പിംഗ് സെന്‍ററുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ സൈന്യത്തിന് ബുദ്ധിമുട്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാസായുധങ്ങളും ജൈവ-ആണവ ഇന്ധനങ്ങളും ബ്രിട്ടനിലെ ഭീകരരുടെ കൈവശമുണ്ടെന്ന് അവര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനിലേയും ഇറാഖിലേയും യുദ്ധങ്ങള്‍ കൂടുതല്‍ ശക്തിയുള്ള ആയുധങ്ങള്‍ സംഭരിക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :