ബ്രിട്ടനില്‍ ഇസ്ലാം മത വിശ്വാസികളുടെ എണ്ണം വളരെ വേഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2.4 മില്യണ്‍ മുസ്ലീങ്ങളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ദ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തേയ്ക്കുള്ള മുസ്ലീം ജനതയുടെ കുടിയേറ്റം വര്‍ദ്ധിച്ചതും, ഉയര്‍ന്ന ജനന നിരക്കും, വന്‍തോതിലുള്ള മതപരിവര്‍ത്തനവുമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ചുകൊണ്ട് പത്രം പറയുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഭീകര വിരുദ്ധ നടപടികള്‍ മുസ്ലീങ്ങളുടെ മതബോധവും ഐക്യവും ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് മില്യണ്‍ ആളുകളുടെ കുറവാണ് കൃസ്ത്യന്‍ ജനവിഭാഗത്തില്‍ സംഭവിച്ചത്. ഏറ്റവും പുതിയ സര്‍വേ പ്രകാരം ബ്രിട്ടനില്‍ 42.6 മില്യണ്‍ ക്രൈസ്തവരാണുള്ളത്. ഇവരില്‍ അധികവും 70 വയസിന് മുകളിലുള്ളവരാണ്. എന്നാല്‍ മുസ്ലീങ്ങളില്‍ അധികവും നാല് വയസ്സിന് താഴെയുള്ളവരാണ്.