ബ്രസീല്‍ നൈറ്റ് ക്ലബ്ബ് ദുരന്തം: മരണം 245 ആയി

ബ്രസീലിയ| WEBDUNIA|
PRO
PRO
തെക്കന്‍ ബ്രസീലില്‍ നൈറ്റ് ക്ലബില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 245 ആയി. 200ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാന്താ മറിയ സിറ്റിയിലെ കിസ് ക്ലബില്‍ ആണ് ദുരന്തം നടന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി സമീപത്തെ ജിം‌നേഷ്യത്തിലേക്ക് മാറ്റി.

ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. ക്ലബില്‍ പരിപാടി നടത്തിയ സംഘം പടക്കം പൊട്ടിച്ചപ്പോഴാണ് തീപിടിത്തം ഉണ്ടായതെന്ന് എന്നാണ് വിവരം. എന്നാല്‍ ഇതാണോ യഥാര്‍ത്ഥ കാരണം എന്ന് വ്യക്തമായിട്ടില്ല.

ആളുകള്‍ തിങ്ങിനിറഞ്ഞ ക്ലബ്ബില്‍ പുക ശ്വസിച്ചാണ് പലരും മരിച്ചത്. ക്ലബിന് ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തീ പടര്‍ന്നപ്പോള്‍ ആളുകള്‍ക്ക് പുറത്തുകടക്കാനായില്ല.

പത്ത് വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ നൈറ്റ് ക്ലബ്ബ് ദുരന്തമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :