ബോംബ് ഡിറ്റക്ടര്‍ കയറ്റുമതി ബ്രിട്ടന്‍ നിരോധിച്ചു

ലണ്ടന്‍| WEBDUNIA|
ബോംബ് കണ്ടെത്തുന്നതിനായി ബ്രട്ടീഷ് കമ്പനി നിര്‍മ്മിച്ചിരുന്ന യന്ത്രത്തിന്‍റെ കയറ്റുമതി ബ്രിട്ടന്‍ നിരോധിച്ചു. ഇറാഖിലേക്കും അഫ്ഗാനിലേക്കും വന്‍‌തോതില്‍ കയറ്റുമതി ചെയ്തിരുന്ന യന്ത്രമാണിത്. യന്ത്രത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് കയറ്റുമതി നിരോധിച്ചിരിക്കുന്നത്.

എടി‌എസ്‌സി (എഡിബി 651) എന്ന യന്ത്രത്തിന്‍റെ കയറ്റുമതിയാണ് ബ്രട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചത്.യന്ത്രം കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിന് നിരവധി പോരായ്മകള്‍ ഉണ്ടെന്നും വാര്‍ത്താചാനലായ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

അടുത്ത ആഴ്ച മുതലാണ് കയറ്റുമതി നിരോധനം പ്രാബല്യത്തില്‍ വരിക. ഇറാ‍ഖിലെയും അഫ്ഗാനിലെയും സൈന്യം ബോംബ് കണ്ടെത്താനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന യന്ത്രമാണിത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികത്വം ബോംബ് കണ്ടെത്തുന്നതിന് പൂര്‍ണ്ണമായും സഹായകമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ബ്രിട്ടന്‍ വിശദീകരിക്കുന്നു.

സൈനിക സാങ്കേതികത്വം ഉപയോഗിച്ചല്ല ഈ യന്ത്രത്തിന്‍റെ നിര്‍മ്മാണമെന്നതിനാല്‍ ഇതിന് കയറ്റുമതി ലൈസന്‍സ് ആവശ്യമില്ലെന്നും ബോംബ് കണ്ടെത്താനുള്ള യന്ത്രമായി ഇതുപയോഗിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :