പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി വധിക്കപ്പെട്ട ബേനസിര്‍ ഭൂട്ടോയുടെയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയുടെയും പേരിലുള്ള പണം തട്ടിപ്പ് കേസ് സ്വിസ് അധികൃതര്‍ റദ്ദാക്കി. സ്വിസ് വാര്‍ത്താ ഏജന്‍സിയായ എ ടി എസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
സ്വിസ് ബാങ്ക് അക്കൌണ്ടുകള്‍ ഉപയോഗിച്ച് ബേനസിറും സര്‍ദാരിയും 12 ദശലക്ഷം ഡോളറിന്‍റെ പണം തട്ടിപ്പ് നടത്തിയെന്നാണ് അരോപണം. വിവിധ കരാറുകള്‍ നേടാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിലും അന്വേഷണം നടക്കുകയായിരുന്നു.
പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ 2003ല്‍ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഇത് പിന്നീട് റദ്ദാക്കുകയുണ്ടായി.
ജനീവ|
WEBDUNIA|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2008 (11:30 IST)
ബേനസിര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വധിക്കപ്പെട്ടിരുന്നു. സര്‍ദാരി ഇപ്പോള്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.