ബെനഡിക്ട് പതിനാറാമന്റെ ട്വീറ്റുകള്‍ നീക്കം ചെയ്തു!
സിഡ്നി|
WEBDUNIA|
PRO
PRO
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ചെയ്ത എല്ലാ ട്വീറ്റുകളും വത്തിക്കാന്‍ നീക്കം ചെയ്തു. സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ഔദ്യോഗികമായി വിരമിച്ച് 12 മണിക്കൂറിനകം തന്നെ വത്തിക്കാന്‍ അധികൃതര്‍ ട്വീറ്റുകള്‍ നീക്കി. അതേസമയം ബെനഡിക്ട് പതിനാറാമന്റെ ട്വീറ്റുകള്‍ വത്തിക്കാന്റെ വെബ്സൈറ്റില്‍ ലഭ്യമാകും.
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ട്വീറ്റ്.
പോപ്പിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് നിലനില്‍ക്കും. ട്വിറ്റര്‍ അക്കൌണ്ട് ഒഴിവാക്കുമെന്ന് വത്തിക്കാന്‍ റേഡിയോ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി എന്നാണ് വിവരം.
പുതിയ പോപ്പ് ചുമതലറ്റേല്‍ക്കുമ്പോള്‍ അക്കൌണ്ട് വീണ്ടും സജീവമാകും. ഈസ്റ്ററിന് മുമ്പ് തന്നെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും.