ബെക്കാം റോള്‍സ്-റോയ്‌സ് വില്‍ക്കുന്നു

WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (17:46 IST)
ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം തന്റെ പ്രിയപ്പെട്ട റോള്‍സ്-റോയ്‌സ് കാര്‍ വില്‍ക്കുന്നു. ഓണ്‍ലൈന്‍ വാണിജ്യ സൈറ്റായ ഇബേ വഴിയാണ് ബെക്കാം തന്റെ റോള്‍സ്-റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ വില്‍ക്കുന്നത്.

ഇന്റര്‍നെറ്റ് ലേല സൈറ്റില്‍ ലിസ്റ്റ് ചെയ്ത ബെക്കാം ലേലക്കാരോട് 3,29,000 ഡോളര്‍ ആണ് തന്റെ വാഹനത്തിനായി ആവശ്യപ്പെടുന്നത്. അതീവ ശ്രദ്ധയോടെയാണ് ഇതുവരെ കാര്‍ പരിചരിച്ചതെന്നും 5194 മൈലുകള്‍ മാത്രമാണ് ഓടിയിട്ടുള്ളതെന്നും കൂടാതെ 5.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 62 മൈല്‍ വേഗതയിലേക്കെത്തുന്ന കാറിന്റെ മികച്ച വേഗത മണിക്കൂറില്‍ 150 മൈലുകളാണെന്നും ലിസ്റ്റില്‍ ബെക്കാം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇളം ക്രീം നിറത്തിലുള്ള ഇന്റീരിയര്‍, 1210 ഡോളര്‍ വിലവരുന്ന കമ്പിളിരോമത്താല്‍ നെയ്‌ത മാറ്റുകള്‍, കറുപ്പ് ജാലകങ്ങള്‍, 24 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും പിന്‍‌വശത്ത് ഒരു ടിവിയും ഡിവിഡി പ്ലേയറും കാറിനുണ്ട്.

ബെക്കാം 2008-ലാണ് ഈ കാര്‍ സ്വന്തമാക്കുന്നത്. അതിനെ തന്റെ റേഞ്ച് റോവര്‍, പോര്‍ഷെ 911, ജീപ്പ് റാംഗ്‌ലര്‍ എന്നിവയ്‌ക്കൊപ്പം ഒരു മുതല്‍ക്കൂട്ടായി മാറ്റുകയായിരുന്നു.

റോള്‍സ്-റോയ്‌സിന്റെ പുതിയ ഗോസ്റ്റ് ബ്രാന്‍ഡിനായി കാത്തിരിക്കുന്ന ബെക്കാം അത് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :