ദുബായ്|
WEBDUNIA|
Last Modified വെള്ളി, 1 ജനുവരി 2010 (15:58 IST)
PRO
ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ദുബൈയില്‍ രണ്ട് മാസത്തിനുള്ളില്‍ ആദ്യ താമസക്കാരെത്തും. തിങ്കളാഴ്ച ഉദ്ഘാടനത്തിന് ശേഷം ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മെദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. 2004 ലാണ് ബുര്‍ജ് ദുബൈയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. 800 മീറ്ററിലധികം ഉയരമുള്ള കെട്ടിടത്തില്‍ 10.44 അപ്പാര്‍ട്ട്‌മെന്‍റുകളാണുള്ളത്.
സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള അത്യാധുനിക സൌകര്യങ്ങളോടു കൂടിയാണ് ബുര്‍ജ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ ബുര്‍ജിലെ താമസത്തിനുള്ള തുക എത്രയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി ബുര്‍ജിന്‍റെ പ്രചാരം കുറയ്ക്കുമോ എന്നും ആശങ്കയുണ്ട്.
ഏതായാലും ബുര്‍ജിന്‍റെ വാതില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നതോടെ എമിറേറ്റിലെ വിനോദസഞ്ചാര മേഖലയിലും ഒരു പുത്തനുണര്‍വ്വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.