ലണ്ടന്‍|
WEBDUNIA|
Last Modified വ്യാഴം, 6 ജനുവരി 2011 (10:55 IST)
ലോക പ്രശസ്ത ബാലസാഹിത്യകാരന്‍ ഡിക് കിംഗ്സ് സ്മിത്ത് (88) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം വിശ്രമ ജീവിതം നയിക്കുകയായിരുന്ന സ്മിത്ത് ബുധനാഴ്ച ഇംഗ്ലണ്ടിലെ ബാത്തിലുള്ള വസതിയില്‍ വച്ചാണ് മരിച്ചത്.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് സൈനിക സേവനം നടത്തിയിട്ടുള്ള സ്മിത്ത് അമ്പതുകളിലാണ് എഴുത്തിന്റെ ലോകത്തിലേക്ക് കടന്നെത്തുന്നത്. 20 വര്‍ഷത്തോളം കര്‍ഷകനായി ജീവിച്ച അദ്ദേഹം അധ്യാപകനായും ജോലി നോക്കിയിരുന്നു.
മൃഗങ്ങളെ കഥാപാത്രങ്ങളാക്കി 100-ല്‍ അധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. “ഫോക്സ് ബസ്റ്റേഴ്സ്”, “ദ വാട്ടര്‍ഹൌസ്”, “ദ ഇന്‍വിസിബിള്‍ ഡോഗ്”, “ഹാരിയറ്റ്സ് ഹെയര്‍” എന്നീ രചനകള്‍ പ്രസിദ്ധങ്ങളാണ്. അദ്ദേഹം 1983-ല്‍ എഴുതിയ “ഷീപ്-പിഗ്” എന്ന പുസ്തകം 1995 -ല്‍ ‘ബേബെ’ എന്ന ചലച്ചിത്രമായത് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മാറ്റുകൂട്ടി.
മികച്ച ബാലസാഹിത്യകാരനും കൃതിക്കും ഉള്ള അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സ്മിത്തിന് ബിട്ടണ്‍ “ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍” എന്ന ബഹുമതിയും നല്‍കി ആദരിച്ചിട്ടുണ്ട്.