ബഹിരാകാശത്ത് സെക്സ് സാധ്യമോ?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ബഹിരാകാശത്ത് സെക്സ് സാധ്യമാകുമോ? അവിടെ വെച്ച് ശാരീരികബന്ധം നടത്തിയാല്‍ കുട്ടികളുണ്ടാകുമോ? ഇതില്‍ പലര്‍ക്കും വിരുദ്ധ അഭിപ്രായങ്ങളാണ്. ഏതായാലും ഈ വിഷയത്തില്‍ അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നിര്‍ബന്ധമായും പഠനം നടത്തണമെന്നാണ് വിദഗ്ദര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ നാസ മൌനം പാലിക്കുകയാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാലിഫോര്‍ണിയയിലെ ബ്രെയിന്‍ റിസേര്‍ച്ച് ലബോറട്ടറിയിലെ റോണ്‍ ജോസഫ്, ജേര്‍ണല്‍ ഓഫ് കോസ്മോളജിയില്‍ ചൊവ്വയിലെ സെക്സ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്. വേറെ ഗ്രഹത്തില്‍ വച്ച് ബഹിരാകാശ യാത്രികര്‍ തമ്മില്‍ സെക്സില്‍ ഏര്‍പ്പെടാനും കുട്ടികളുണ്ടാകാനുമുള്ള സാധ്യത തേടുകയാണ് ജോസഫ് .സീറോ ഗ്രാവിറ്റിയില്‍ ഗര്‍ഭധാരണം നടക്കുമോയെന്നാണ് സംശയമുന്നയിക്കുന്നത്.

മനുഷ്യര്‍ ലൈംഗിക ജീവികളാണ്. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കുറിച്ച് കൂടുതല്‍ ചിന്തിക്കും. നിങ്ങള്‍ മറ്റൊരു ഗ്രഹത്തിലേക്ക് യാത്ര നടത്തുമ്പോള്‍ ഉണ്ടാകുന്ന ഏകാന്ത നേരിടാന്‍ സെക്സില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്- ജോസഫിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ബഹിരാകാശ യാത്രികര്‍ ഉന്നത പെരുമാറ്റനിലവാരം പുലര്‍ത്തേണ്ടവരാണെന്നും അതിനാല്‍ ഇത്തരം പഠനത്തിന് നാസ ശ്രമിക്കേണ്ടതില്ലെന്നുമാണ് ഒരുവിഭാഗം പേര്‍ അഭിപ്രായപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :