ബഹിരാകാശം ലൈവ്, അതും 4Kയില്‍ !

Nasa, Peggy Vitson, Earth, Live, ബഹിരാകാശം, നാസ, പെഗ്ഗി വിറ്റ്‌സന്‍, ഭൂമി, ലൈവ്
അരുണ്‍ ടി വി| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (21:21 IST)
ജിം കാരിയുടെ ദി ട്രൂമെന്‍ ഷോ കാണാത്ത ആരാധകര്‍ അധികമുണ്ടാവില്ല. ട്രൂമാന്റെ ജീവിതം ഫുള്‍ ടൈം ലൈവായിരുന്നു. കുട്ടിക്കാലവും പ്രണയവും ദുഃഖവും സങ്കടവും എല്ലാം ലോകമെമ്പാടും തത്സമയം കാണുന്ന ഒരു റിയാലിറ്റി ഷോ. മലയാളത്തിലും ഈ സിനിമയുടെ ചുവടുപിടിച്ച് ഒരു ചിത്രമുണ്ടായിരുന്നു തല്‍‌സമയം ഒരു പെണ്‍കുട്ടി.

ട്രൂമാന്‍ ഷോയും തല്‍‌സമയം ഒരു പെണ്‍കുട്ടിയും ഒക്കെ ഇപ്പോള്‍ എന്തിനാണ് ഓര്‍ക്കുന്നതെന്നല്ലേ! ബഹിരാകാശ ശാസ്‌ത്രത്തിന്റെ തലതൊട്ടപ്പന്മാരായ ഇത്തരം ഒരു വമ്പന്‍ ഒരു ലൈവ് ഷോയ്‌ക്ക് തയ്യാറെടുക്കുകയാണ്.

ബഹിരാകാശത്തിന്റെ വശ്യതയും അനന്തതയും നമ്മുടെ മുന്നിലെത്തില്‍ നാസ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഇനി എന്താണ് ഈ ലൈവിന്റെ പ്രത്യേകത എന്നല്ലേ. ചരിത്രത്തിലാദ്യമായി 4K ദൃശ്യമികവിലാണ് ബഹിരാകാശത്തിന്റെ സൗന്ദര്യം നാസ നമുക്ക് മുന്നില്‍ പകര്‍ത്തി കാണിക്കുന്നത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള അന്താരാഷ്‌ട സ്പേസ് ഏജന്‍സിയിലിരുന്ന് നമുക്കായി കാര്യങ്ങള്‍ വിശദീകരിക്കാനും ആളുണ്ട്, പെഗ്ഗി വിറ്റ്‌സന്‍ എന്ന മിഷന്‍ കമാന്‍ഡര്‍.

ഏപ്രില്‍ 26, ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിയ്‌ക്കാണ് ഈ തത്‌സമയ സ്‌ട്രീമിംഗ് ആരംഭിക്കുക. കൂടുതല്‍ പേരില്‍ ഈ തത്‌സമയ ദൃശ്യവിസ്‌മയം എത്തിക്കാന്‍ നാസയുടെ ഫേസ്‌ബുക്ക് പേജിലും വെബ്‌സൈറ്റിലും സ്ട്രീമിംഗ് ഉണ്ടാവും.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്രോഡ്‌കാസ്റ്റേഴ്സും നാസയും ആമസോണ്‍ വെബ്‌സര്‍വീസും ചേര്‍ന്നാണ് ഈ ദൃശ്യവിസ്‌മയം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :