ബന്ദിയുടെ മൃതദേഹം ക്ണ്ടെത്തി

ഖാണ്ഡഹാര്‍ | WEBDUNIA|
അഫ്ഗാനിസ്ഥാനില്‍ താ‍ലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ ദക്ഷിണ കൊറിയക്കാരില്‍ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു ദക്ഷിണ കൊറിയന്‍ ബന്ദിയെ കുടി വധിച്ചതായി താലിബാന്‍ വക്താവ് അറിയിച്ചിരുന്നു.

അന്ദര്‍ ജില്ലയിലെ അരിസോ കാലി ഗ്രാമത്തിലെ തെരുവോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗസ്നി നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

ജയിലിലുള്ള താലിബാന്‍ തീവ്രവാദികളെ വിട്ടയയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതു മുലമാണ് ബന്ദിയെ വധിച്ചതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുന്ന രണ്ടാമത് ദക്ഷിണ കൊറിയന്‍ ബന്ദിയാണിത്.

കാബൂളില്‍ നിന്ന് ഖാണ്ഡഹാറിലേക്ക് ബസില്‍ വരുമ്പോഴാണ് ഇവരെ താലിബാന്‍ കാര്‍ ബന്ദികളാക്കിയത്. രണ്ടാഴ്ചയോളം മുന്‍പാണ് ഇവര്‍ ബന്ദികളാക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :