സിദര്‍ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് കൊടും ദുരിതത്തിലായ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസധനം നല്‍കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവാണ് ഇതറിയിച്ചത്.
ഇനിയും 5.1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കൂടി അനുവദിക്കുമെന്ന് അന്താരാഷ്ട്ര വികസന കാര്യങ്ങള്‍ക്കുള്ള വകുപ്പ്(ഡി എഫ് ഐ ഡി) അറിയിച്ചു. നേരത്തേയും, ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ച വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ അനുവ്വദിച്ച അഞ്ച് ലക്ഷത്തിലധികം അമേരിക്കന്‍ ഡോളറിന്‍റെ സഹായത്തിന് പുറമെ ആണിത്.
ഡി എഫ് ഐ ഡി ഇപ്പോള്‍ അഞ്ച് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കുടി ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റ് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനാണിത്- വക്താവ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭ വഴിയാകും പണം കൈമാറുന്നത്. ദുരിതബാധിതര്‍ക്ക് അഹാരം, വെളളം, വീടുകളുടെ അറ്റകുറ്റപ്പണി, വൈദ്യ സഹായം എന്നിവ എത്തിക്കാനാണ് ഈ തുക കൈമാറുന്നത്- ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിദര്‍ ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ച ലക്ഷത്തിലധികം പേര്‍ ദുരിതത്തിലായതായാണ് കണക്കുകളില്‍ കാണുന്നത്. ഇതില്‍ പകുതി പേര്‍ക്കും അടിയന്തര സഹായം ആവശ്യമുണ്ട്. സിദര്‍ ചുഴലിക്കൊടുങ്കാറ്റിനെ ചെറു സുനാമി എന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്.