ഫേസ്ബുക്കിലൂടെ മെയില്‍ ഹാക്ക് ചെയ്യാം!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
കാലിഫോര്‍ണിയ സ്വദേശിയായ ജോര്‍ജ്ജ് ബ്രോങ്ക് (23) തന്റെ ഫേസ് ബുക്ക് അക്കൌണ്ടിലൂടെ സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി അവരുടെ ഇ-മെയില്‍ ഹാക്ക് ചെയ്തു. ഇ-മെയില്‍ ഹാക്ക് ചെയ്ത സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ നെറ്റിലിട്ട കുറ്റത്തിന് ഇയാള്‍ ഇപ്പോള്‍ നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

സെപ്തംബറില്‍ 172 സ്ത്രീകളുടെ മെയിലില്‍ നിന്നുള്ള അശ്ലീല ഉള്ളടക്കങ്ങളാണ് ബ്രോങ്കിന്റെ കമ്പ്യൂട്ടറില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇയാള്‍, സ്ത്രീകളുടെ മെയില്‍ ഹാക്ക് ചെയ്ത ശേഷം ‘സെന്റ്’ ഫോള്‍ഡറില്‍ നഗ്ന ചിത്രങ്ങള്‍ ഉണ്ടോ എന്ന് തിരയും. ചിത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഫേസ്ബുക്കിലോ അല്ലെങ്കില്‍ മറ്റ് സൈറ്റുകളിലോ അവ പ്രസിദ്ധീകരിക്കും.

ഫേസ് ബുക്കില്‍ സ്ത്രീകളുമായി സൌഹൃദത്തിലാവുന്ന യുവാവ് അവരുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് വ്യക്തിപരമായ വിവരങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം പലപ്പോഴായി ശേഖരിക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് സാധാരണ സുരക്ഷാ ചോദ്യങ്ങളുടെ മറുപടി തയ്യാറാക്കുകയും അങ്ങനെ ഇ-മെയില്‍ ഹാക്ക് ചെയ്യുകയുമായിരുന്നു പതിവ്.

ചിലപ്പോള്‍, സ്ത്രീകളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്റെ രഹസ്യകോഡ് പോലും ഇയാള്‍ അവരറിയാതെ മനസ്സിലാക്കുമായിരുന്നത്രേ. എന്തായാലും കുറ്റം സമ്മതിച്ച ഇയാള്‍ക്ക് കുറഞ്ഞത് ആറ് വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :