സനാ|
WEBDUNIA|
Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (12:28 IST)
യുഎസിലേക്ക് പ്രിന്റര്‍ ബോംബ് പാഴ്സലുകള്‍ അയച്ചുവെന്ന് സംശയിക്കുന്ന ഒരു വനിതയെ യമനീസ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലും ബ്രിട്ടണിലും വച്ചാണ് ചരക്കു വിമാനങ്ങളില്‍ നിന്ന് പ്രിന്റര്‍ ബോംബുകള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
യുഎസിലെ ഷിക്കാഗോയിലെ ജൂത ആരാധനാ കേന്ദ്രങ്ങളുടെ വിലാസത്തിലായിരുന്നു ബോംബുകള്‍ അയച്ചിരുന്നത്. പ്രിന്റര്‍ കാട്രിഡ്ജുകളില്‍ ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തു മൊബൈല്‍ ഫോണ്‍ ചിപ്പുമായി ബന്ധിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
യുഎഇയിലെയും യുഎസിലെയും പൊലീസ് നല്‍കിയ വിവരമനുസരിച്ചാണ് അറസ്റ്റിലായ സ്ത്രീയിലേക്ക് അന്വേഷണം നീണ്ടത്. ബോംബുകള്‍ അയച്ച കൊറിയര്‍ കമ്പനിക്ക് നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് അറസ്റ്റ് നടത്തിയത്. ഇവരെ സനായിലുള്ള ഒരു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവരെ കൂടാതെ നിരവധി പേര്‍ ആക്രമണ പദ്ധതിയില്‍ പങ്കാളികളായിരുന്നു എന്ന് സംശയിക്കുന്നു. അല്‍-ക്വൊയ്ദയുടെ യമനീസ് ഘടകമാണ് പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് പ്രാഥമിക വിവരങ്ങള്‍.