പ്രഭാകരന്റെ പിതാവ് വേലുപ്പിള്ള അന്തരിച്ചു

Thiruvenkatam
കൊളം‌ബോ| WEBDUNIA|
PRO
PRO
ശ്രീലങ്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ പിതാവ് തിരുവെങ്കടം വേലുപ്പിള്ള (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. മരിക്കുമ്പോള്‍ പനഗോഡ സൈനികതാവളത്തില്‍ ചികിത്സയിലായിരുന്നു തിരുവെങ്കടം വേലുപ്പിള്ള. വേലുപ്പിള്‍ലയുടെ ഭാര്യ പാര്‍‌വതി അമ്മാള്‍ ഇപ്പോള്‍ വാവുനിയയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

പ്രഭാകരന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് പിതാവ് തിരുവെങ്കിടം വേലുപ്പിള്ളയെയും അമ്മ പാര്‍‌വതി അമ്മാളെയും വാവുനിയയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കണ്ടെത്തിയത്. പ്രഭാകരന്റെ മാതാപിതാക്കളുടെ മേല്‍ ഇതുവരെ സര്‍ക്കാര്‍ കേസെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് അഭയവും സഹായവും നല്‍‌കി എന്ന് കുറ്റം ചുമത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ അതുണ്ടായില്ല.

ജനിച്ചത് 1924 -ലാണ്. മത്സ്യത്തൊഴിലാളി കുടുബത്തിലായിരുന്നു ജനനം. സിങ്കപ്പൂരില്‍ ജനിച്ച വേലുപ്പിള്ള സിങ്കപ്പൂര്‍ തപാല്‍ വകുപ്പില്‍ ജോലി നോക്കി. 1947 -ലാണ് വേലുപ്പിള്ള ശ്രീലങ്കയിലേക്ക് വരുന്നത്. ജാഫ്ന കലക്റ്ററേറ്റിലെ ലാന്‍ഡ് ഓഫീസറായി ജോലി ലഭിച്ചു. തുടര്‍ന്ന് വിരമിക്കുന്നതുവരെ അതേ ജോലിയില്‍ തുടര്‍ന്നു.

തമിഴ് പുലികളും ശ്രീലങ്കന്‍ സൈന്യവും കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് തമിഴ്‌നാട്ടിലെ തിരുച്ചിയിലായിരുന്നു ഇവര്‍ താമസിച്ചത്. നോര്‍‌വേ സര്‍ക്കാര്‍ മുന്‍‌കൈയെടുത്ത് പുലികള്‍ക്കും ശ്രീലങ്കന്‍ സര്‍ക്കാരിനുമിടയില്‍ സമാധാനം പുനസ്ഥാപിച്ചപ്പോള്‍, 2003 -ല്‍ ഇരുവരും തിരുച്ചിയില്‍ നിന്ന് ശ്രീലങ്കയിലെ വന്നിയില്‍ വന്ന് താമസമാക്കി.

തിരുവെങ്കിടം വേലുപ്പിള്ള മലയാളിയാണെന്നും കൊല്ലം സ്വദേശിയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചരിത്രവിവരങ്ങളും രേഖകളും പരിശോധിക്കുമ്പോള്‍ വേലുപ്പിള്ള മലയാളിയാവാനുള്ള സാധ്യത കാണുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :