പ്രഭാകരനെ പിടികൂടിയാല്‍ ഇന്ത്യയ്ക്ക് കൈമാറും

കൊളംബൊ| WEBDUNIA|
എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ജീവനോടെ പിടികൂടാനായാല്‍ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജ്പക്സെ പറഞ്ഞു. എന്നാല്‍ പ്രഭാകരനെ ആദ്യം ശ്രീലങ്കയില്‍ തന്നെ വിചാരണ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ഇന്ത്യന്‍ ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു ലങ്കന്‍ പ്രസിഡന്‍റ്. പുലികളുടെ ശക്തി പൂര്‍ണ്ണമായി ക്ഷയിച്ചതായും പ്രഭാകരനെ ഉടന്‍ പിടികൂടാനാവുമെന്നാ‍ണ് പ്രതീ‍ക്ഷയെന്നും രാജ്പക്സെ പറഞ്ഞു.

രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലയില്‍ പ്രഭാകരനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ പുലികള്‍ക്ക് മേലുള്ള കനത്ത ആക്രമണം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്നലെ നിര്‍ത്തിവച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഒരു ദിവസം മുന്‍പ് പുലികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമായാണ് ലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :