പ്രധാനമന്ത്രിയുടെ വിവാഹമോചനയുദ്ധം വഷളാകുന്നു

ലണ്ടന്‍| WEBDUNIA|
ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍‌വിയോ ബെര്‍ലസ്കോണിയും ഭാര്യ വെറോണിക്ക ലാറിയോയും തമ്മിലുള്ള വിവാഹമോചനക്കേസ് വഴിത്തിരിവിലേക്ക്. കേസ് കൂടുതല്‍ ആരോപണപ്രത്യാരോപണങ്ങളാല്‍ വഷളാകുന്നതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഇപ്പോള്‍ വെറോണിക്കയ്ക്ക് നേരിയ വിജയം കണ്ടെത്താനായതായാണ് വിവരം.

ഒരു മുന്‍ അഭിസാരികയെയും ഒരു മോഡലിനെയും ബര്‍ലസ്കോണിക്കെതിരെ കോടതിയില്‍ ഹാജരാക്കാന്‍ വെറോണിക്കയ്ക്ക് കഴിഞ്ഞു. ഇവരുമായി ബെര്‍ലസ്കോണിയ്ക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ വെറോണിക്കയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

നോമി ലെതിസിയ എന്ന 18കാരിയായ മോഡലിന്‍റെ ജന്‍മദിനാ‍ഘോഷത്തില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ബെര്‍ലസ്കോണി പങ്കെടുത്തതാണ് വെറോണിക്ക ലാറിയോയുമായുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണം. 19 വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെറോണിക്ക് കോടതിയെ സമീപിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളുമായി ബെര്‍ലസ്കോണിക്ക് അവിഹിതബന്ധമുണ്ടെന്ന് വെറോണിക്ക ആരോപിക്കുന്നു. 2008 നവംബറില്‍ ഒരു അഭിസാരികയുമായി ബെര്‍ലസ്കോണി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ 73കാരനായ ബെര്‍ലസ്കോണി ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :