വടക്ക് പടിഞ്ഞാറന്‍ പോളണ്ടില്‍ ഒരു സൈനിക വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. മിറോസ്ലാവിക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പായാണ് വിമാനം തകര്‍ന്നു വീണത്.
ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സൈനിക അധികൃതര്‍ വെളിപ്പെടുത്തി. അപകട കാരണം അറിവായിട്ടില്ല.
സ്പെയിനില്‍ നിര്‍മ്മിച്ച ഈ സൈനിക വിമാനത്തില്‍ മരിച്ചവരില്‍ നിരവധി മുതിര്‍ന്ന സൈനിക ഉദ്യാഗസ്ഥരാണ് ഉണ്ടായിരുന്നത് എന്ന് സംശയിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ പോളണ്ടില്‍ ഉണ്ടായ വിമാന അപകടങ്ങളില്‍ ഏറ്റവും വലുതാണിതെന്നാണ് പോളിഷ് മാധ്യമങ്ങള്‍ പറയുന്നത്.