പൈലറ്റ് പാരച്യൂട്ടില്‍ മുങ്ങി; വിമാനം വീട്ടില്‍ ഇടിച്ചിറങ്ങി

വാഷിംഗ്‌ടണ്‍‍| Last Updated: ചൊവ്വ, 6 മെയ് 2014 (13:38 IST)
അമേരിക്കയില്‍ ചെറുവിമാനം വീട്ടില്‍ ഇടിച്ചിറങ്ങി. വിമാനത്തിന് പ്രശ്‌നം കണ്ടെത്തിയതോടെ പൈലറ്റ് പാരച്യൂട്ടില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം കൊളറോഡയിലെ ഒരു വീട്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. താഴെ ഇറങ്ങിയ പൈലറ്റ് തകര്‍ന്ന വീട്ടിലേക്ക് ഓടിയെത്തി തെരച്ചില്‍ നടത്തി.

ഒരു എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വിമാനം പൂര്‍ണമായും കത്തിനശിച്ചു. വിമാനം തകര്‍ന്നു വീഴുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :