പുലികള്‍ക്ക് നേരെ ശക്തമായ ആക്രമണം

കൊളംബോ| WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (14:27 IST)
ശ്രീലങ്കയില്‍ സൈന്യവും പുലികളും തമ്മില്‍ യുദ്ധം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ വടക്കു കിഴക്കന്‍ ഭാഗത്തുണ്ടായ കടല്‍ യുദ്ധത്തില്‍ 24 എല്‍‌ടിടി‌ഇ പോരാളികള്‍ കൊല്ലപ്പെട്ടു. ശക്തമായ പോരാട്ടത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.

കനത്ത നാശനഷ്ടമാണ് ഇന്നത്തെ യുദ്ധത്തില്‍ പുലികള്‍ക്കുണ്ടായത്. മുല്ലത്തീവ് തീരത്ത് പുലികളുടെ നാല് ബോട്ട് മുക്കിയതായി സൈനിക വക്താവ് ദേശനായകെ അറിയിച്ചു. ആക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചതായും മറ്റ് മൂന്നുപേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി കനത്ത പോരാട്ടമാണ് മുല്ലത്തീവില്‍ നടക്കുന്നത്. ഇന്നലെ മാത്രം പ്രദേശത്ത് 46 പുലികളെ സൈന്യം വധിച്ചിട്ടുണ്ട്. പ്രദേശത്ത് സൈന്യം നടത്തിയ തെരച്ചിലില്‍ പുലികളുടെ നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു.

വടക്കു‌‌-കിഴക്കന്‍ മേഖലയില്‍ 25 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു മാത്രമേ പുലികള്‍ക്ക് സ്വാധീനമുള്ളൂ എന്ന് സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം യുദ്ധമേഖലയില്‍ നിന്ന് സിവിലിയന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കുമെങ്കില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ലങ്കന്‍ സര്‍ക്കാര്‍ യുഎന്നിനെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :