ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified വ്യാഴം, 5 ജനുവരി 2012 (10:54 IST)
സമ്മാനങ്ങള്‍ എപ്പോഴും വ്യത്യസ്തമായിരിക്കണം. നടി ആഞ്ജലീന ജോളിക്ക് അത് നന്നായി അറിയാം. കൂട്ടുകാരന്‍ ബ്രാഡ് പിറ്റിന്റെ നാല്‍പ്പത്തിയെട്ടാം പിറന്നാളിന് സമ്മാനമായി ആഞ്ജലീന സമ്മാനിച്ചത് ഒരു വെള്ളച്ചാട്ടമാണ്.
നുരഞ്ഞുപതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കളകളാരവങ്ങള്‍ക്ക് നടുവില്‍ ഒരു വീട്, പിറ്റിന്റെ സ്വപ്നമായിരുന്നു അത്. താന്‍ ഏറെ ആരാധിക്കുന്ന താരമായ ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ വസതി വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചപ്പോഴാണ് പിറ്റിന്റെ മനസ്സില്‍ ഇങ്ങനെ ഒരു മോഹം ഉദിച്ചത്. ഫ്രാങ്കിന്റെ ഫോളിങ്വാട്ടര്‍ എസ്റ്റേറ്റില്‍ മനോഹരമായ ഒരു വെള്ളച്ചാട്ടവും അതിനു മുകളിലായി അദ്ദേഹത്തിന്റെ വീടും ഉണ്ട്. അങ്ങനെ പിറ്റിന്റെ ഈ ആഗ്രഹം നിറവേറ്റാന്‍ ആഞ്ജലീന തയ്യാറാവുകയായിരുന്നു.
കാലിഫോര്‍ണിയയില്‍ വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള സ്ഥലം വില്‍പനയ്ക്ക് വച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആഞ്ജലീന അത് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ വില രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.