പാക് സൈനികര്‍ക്ക് യു എസ് പരിശീലനം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (09:44 IST)
പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് യു എസ്‌ സൈന്യം പരിശീലനം നല്‍കുന്നതില്‍ പുതുമയൊന്നുമില്ലെന്ന് പെന്‍റഗണ്‍. പാകിസ്ഥാന് ഏതാനും മാസങ്ങളായി അമേരിക്കന്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് പെന്‍റഗണ്‍ വക്താവ്‌ ബ്രയാന്‍ വിറ്റ്മാന്‍ പറഞ്ഞു. പാക് സൈനികര്‍ക്ക് യുഎസ് സൈനികര്‍ പരിശീലനം നല്‍കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ എഴുപതിലധികം സൈനിക ഉപദേഷ്ടാക്കള്‍ പാകിസ്ഥാനില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മാസങ്ങളോളം പാക് സൈനികര്‍ക്ക് അമേരിക്കന്‍ സൈനികര്‍ പരിശീലനം നല്‍കിയതായും പത്രം പറയുന്നു.

തീവ്രവാദികളെ നേരിടാന്‍ വേണ്ടിയാണ് പാക് സൈനികര്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നതെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അഞ്ച്‌ കമാന്‍ഡര്‍മാരുള്‍പ്പെടെയുള്ള 60 തീവ്രവാദികളെ വധിക്കാന്‍ പാക് സൈന്യത്തെ സി ഐ എ സഹായിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :