പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് എന്നു നടത്തുമെന്ന് ചൊവ്വാഴ്ച തീരുമാനിക്കും എന്ന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി എട്ടിനു നടത്താനിരുന്ന തെരഞ്ഞെടുപ്പ് ബേനസിര്‍ ഭൂട്ടോയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപം മൂലമാണ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്നതിനെ കുറിച്ച് തീരുമാനത്തിലെത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനായില്ല. ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കും.
അതേസമയം പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ജനുവരി എട്ടിനു തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബേനസിര്‍ ഭൂട്ടോയുടെ മരണം സൃഷ്ടിച്ച സഹതാപ തരംഗം പരമാവധി മുതലെടുക്കുകയാണ് പാര്‍ട്ടിയുടെ ലക്‍ഷ്യം.
അക്രമങ്ങളെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥ തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബുദ്ധിമുട്ടിലാക്കും. സിന്ധ് പ്രവശ്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒമ്പതു കാര്യാലയങ്ങള്‍ അക്രമികള്‍ അഗ്നിക്ക് ഇരയാക്കിയിരുന്നു. നിരവധി തെരഞ്ഞെടുപ്പ് സാമഗ്രികളും നശിപ്പിക്കപ്പെട്ടു.
ഇതെല്ലാമാണ് തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിക്കുന്നത്.