പാക് - അഫ്ഗാന്‍ പ്രതിനിധികള്‍ യു എസില്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (10:17 IST)
പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രതിനിധികള്‍ ഇന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിലേക്ക് 17000 സൈനികരെ കൂടി അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് അഫ്ഗാനിലെയും പാകിസ്ഥാനിലേയും വിദേശകാര്യ മന്ത്രിമാര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. ഇന്നലെയാണ് ഇരുവരും അമേരിക്കയിലെത്തിയത്.

ഇസ്‌ലാമബാദില്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കണമോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് യു എസ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു മന്ത്രിമാരുടേയും നിലപാടുകള്‍ കേട്ട ശേഷം ഹിലാരി അമേരിക്കയുടെ നിലപാട് അറിയിക്കുമെന്നും ഇരുരാജ്യങ്ങളിലും സൈനിക നടപടി തുടരാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും വിദേശകാര്യ വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു.

പാകിസ്ഥാന്‍റെ പ്രവിശ്യകള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലെന്ന് നേരത്തേ തന്നെ അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ 2001 മുതല്‍ അമേരിക്കന്‍ സേന നടത്തുന്ന സൈനിക നടപടിയെ തുടര്‍ന്ന് അല്‍ക്വയ്ദയുടേയും താലിബാന്‍റേയും ഒളിത്താവളങ്ങള്‍ ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ടെന്നും അമേരിക്ക വിശ്വസിക്കുന്നു.

അഫ്ഗാനോട് ചേര്‍ന്ന പാക് അതിര്‍ത്തിയില്‍ തീവ്രവാദം നേരിടാന്‍ 2002 മുതല്‍ അമേരിക്ക 12.3 ബില്യണ്‍ ഡോളര്‍ ചെലവിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :