കാബൂള്‍: പാകിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട 11 അധ്യാപകരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഖൈബര്‍ ഗോത്രമേഖലയിലെ ബാരായില്‍ ഹിറ പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പോളിയോ വാക്സിന്‍ വിതരണംചെയ്യുന്നതിനിടെയാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നത്. താലിബാന്‍ ബന്ധമുള്ള ലഷ്കറെ ഇസ്ലാം സംഘത്തിന് സ്വാധീനമുള്ള മേഖലയിലേക്കാണ് അധ്യാപകരെ കടത്തിക്കൊണ്ടുപോയതെന്ന് അധികൃതര്‍ പറഞ്ഞു.