പാകിസ്ഥാനില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. തുറമുഖ നഗരമായ കറാച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരണമടഞ്ഞു.മുപ്പതോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ പൊട്ടിപ്പുറപ്പെട്ട ഡെങ്കിപ്പനി ബാധയില്‍ ഏതാണ്ട് അന്‍പതോളം പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. 2000 പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തിരുന്നു.
ഡെങ്കിപ്പനി ബാധ സംബന്ധിച്ച് ജനങ്ങളെ സര്‍ക്കാരും ആരോഗ്യ വകുപ്പ് അധികൃതരും ബോധവത്കരിക്കണമെന്ന് പാകിസ്ഥാന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൈസര്‍ സജ്ജാദ് അവശ്യപ്പെട്ടു.“ രക്ത പരിശോധനക്കും മറ്റും ഗുണ നിലവാരമുള്ള ലബോറട്ടറികള്‍ സ്ഥാപിക്കേണ്ടതുണ്ട്. രോഗം ബാധിച്ചവരുടെ ചികിത്സകള്‍ക്കായി അണുവിമുക്തമായ രക്ത ബാഗുകള്‍ ലഭ്യമാക്കേണ്ടതുണ്ട് ”കൈസര്‍ അവശ്യപ്പെട്ടു.
സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വികരിച്ചിലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തേതിലും മാരകമായിരിക്കും ഫലമെന്ന് കൈസര്‍ മുന്നറിയിപ്പ് നല്‍കി.കെട്ടിക്കിടക്കുന്ന വെളളത്തിലും മറ്റും പെറ്റുപെരുകുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്