അബുദാബി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും കൊക്കൈന്‍ കൈവശം വച്ചിരുന്ന 5 നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായവര്‍ ബ്രസീലിലെ സാവോപോളോയില്‍ നിന്നും നൈജീരിയയിലെ ലാഗോസ്, കാനോ എന്നിവിടങ്ങളിലും നിന്നുമുള്ളവരാണെന്ന് കുറ്റാന്വേഷണവിഭാഗം തലവന്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുറാഷിദ് പറഞ്ഞു. ഇവരില്‍നിന്ന് പത്ത് കിലോയോളം തൂക്കം വരുന്ന കൊക്കൈന്‍ പിടിച്ചെടുത്തത്. ഇവ 441 ചെറിയ ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി വയറ്റില്‍ സൂക്ഷിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു.
ഇവരില്‍ പലര്‍ക്കും വിമാനത്താവളത്തില്‍വെച്ച് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ക്ഷീണിതരായി കിടന്നത് കണ്ട് പൊലീസ് പരിശോധിച്ചപ്പോളാണ് കൊക്കൈന്‍ പിടിച്ചെടുത്തത്. വയറ്റില്‍ സൂക്ഷിച്ച കെക്കെയ്ന്‍ ക്യാപ്‌സ്യൂള്‍ പൊട്ടുകയാണെങ്കില്‍ ശരീരത്തിന് വളരെയധികം ഹാനികരമാകും.
ഒപ്പം ഇവ ഒരു ദിവസത്തിലധികം സൂക്ഷിക്കാനും സാധിക്കില്ല. ഇത്തരം രാജ്യങ്ങളിലെ പട്ടിണി ചൂഷണം ചെയ്ത് കള്ളക്കടത്തുകള്‍ക്ക് ആളുകളെ ഉപയോഗിക്കുന്ന മാഫിയകള്‍ ധാരാളം ഉണ്ട്.