കരീബിയന്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ ഇതിനകം 80പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ശക്തി പ്രാപിച്ചതോടെ മേഖല ആശങ്കയിലാണ്. ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റെന്നാണ് ന്യൂ ഓര്‍ലിയന്‍സ് മേയര്‍ റേ നാഗിന്‍ വിശേഷിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചക്കു ശേഷം പടിഞ്ഞാറന്‍ മിസ്സിസ്സിപ്പിയിലും കിഴക്കന്‍ ടെക്സാസിലും കാറ്റു വീശുമെന്നാണ് കരുതുന്നത്. ഇവിടെയും ഒഴിപ്പിക്കല്‍ തുടരുകയാണ്. അവശ്യസാധനങ്ങളുമായി ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം ലഭിച്ചതോടെ ജനങ്ങള്‍ വന്‍ തോതില്‍ പോയിത്തുടങ്ങി.