നോര്‍വെ കൊലപാതകിക്ക് ജനപിന്തുണ?

ലണ്ടന്‍| WEBDUNIA|
നോര്‍വെയില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്സ് ബെഹ്‌റിംഗ് ബ്രെവിക്കിന് ജനപിന്തുണയേറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മകളില്‍ ബ്രെവിക്കിന് നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ചില പ്രത്യേക സാഹചര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ബ്രിട്ടന്‍ പോലെ ജനാധിപത്യ രാജ്യത്തെ പ്രമാണങ്ങള്‍ക്കു യോജിക്കാത്ത ചില ജീവിത രീതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുകയാണ് തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ എന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശരിയത്ത്‌ നിയന്ത്രിത മേഖല എന്ന പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ട്.

നിങ്ങള്‍ ശരിയത്ത്‌ നിയന്ത്രിത മേഖലയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും, ഇവിടെ ഇസ്ലാമിക നിയമം നടപ്പാക്കുമെന്നൂം' ചൂണ്ടിക്കാട്ടിയാണു പോസ്റ്റര്‍. ബസ്‌ സ്റ്റോപ്പുകളിലും തെരുവു വിളക്കിന്റെ കാലുകളിലും മഞ്ഞ നിറത്തിലുള്ള പോസ്റ്റര്‍ ആണ് പതിച്ചിരിക്കുന്നത്‌. ചൂതാട്ടം, മ്യൂസിക്‌ ഷോകള്‍, വ്യഭിചാരം, മയക്കുമരുന്ന്‌, മദ്യം എന്നിവ ഈ ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമാണു പോസ്റ്ററിലെ ചിഹ്നങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്‌. ഇസ്ലാം 4 യു കെ എന്ന നിരോധിച്ച പ്രസ്ഥാനമാണ് ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് പറയുന്നത്. മുസ്ലിം- നോണ്‍ മുസ്ലിം പ്രദേശങ്ങള്‍ യു.കീയില്‍ ആകെമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഈ നീക്കമെന്ന്‌ ഇസ്ലാം 4 യു കെയുടെ തലവന്‍ ആന്‍ജെം ചൗധരി പറയുന്നു.

ഇത്തരം സംഭവങ്ങളോടുള്ള പ്രതിഷേധമെന്ന തരത്തിലാണ് നോര്‍വെ കൊലപാതകിക്ക് ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മകളില്‍ പിന്തുണ പ്രഖ്യാപിച്ച് ആള്‍ക്കാര്‍ രംഗത്തെത്തുന്നതെന്നാണ് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :