നോര്‍വെ: കൂട്ടക്കൊല നടത്തിയത് മുസ്ലീം വിരുദ്ധന്‍

പൊലീസ് യൂണിഫോമില്‍ എത്തിയ ബ്രെവിക് യോഗത്തിനെത്തിയവരുടെ നേര്‍ക്ക് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഓസ്‌ലോയിലും ഉട്ടായ ദ്വീപിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 91 ആയി ഉയര്‍ന്നതായി അധികൃതര്‍ സ്ഥിരീ‍കരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നോര്‍വെ കണ്ട ഏറ്റവും വലിയ ആള്‍‌നാശമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

ഉട്ടായയില്‍ ലേബര്‍ പാര്‍ട്ടിയുടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് യൂണിഫോമില്‍ എത്തിയ ബ്രെവിക് യോഗത്തിനെത്തിയവരുടെ നേര്‍ക്ക് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ നിന്ന് രക്ഷപെടാന്‍ വെള്ളത്തിലേക്ക് ചാടിയവരെയും ഇയാള്‍ വെറുതെ വിട്ടില്ല. സംഭവസ്ഥലത്തു നിന്ന് എണ്‍പതിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഓസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപമുള്ള സര്‍ക്കാര്‍ കെട്ടിടത്തില്‍ സ്ഫോടനം നടത്തിയത് പൊലീസിന്റെ ശ്രദ്ധതിരിക്കാനാണ് എന്ന് അന്വേഷണ സംഘം കരുതുന്നു. സ്ഫോടനത്തില്‍ പത്തോളം പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്ത്യാനിയായ ബ്രെവിക് മുസ്ലീം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ലൊ| WEBDUNIA|
നോര്‍വെയില്‍ കഴിഞ്ഞ ദിവസം നടത്തിയ ആള്‍ മുസ്ലീം വിരുദ്ധനാണെന്ന് സൂചന. ആന്‍ഡേഴ്‌സ് ബഹ്‌റിങ് ബ്രെവിക് എന്നയാളാണ് ദ്വീപില്‍ കഴിഞ്ഞ ദിവസം കൂട്ടക്കുരുതി നടത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :