നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു

കാഠ്മണ്ഡു| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
നേപ്പളിലെ കാഠ്മണ്ഡുവില്‍ യാത്രാ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. 16 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. യന്ത്ര തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സീത എയറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡോണിയര്‍ എയര്‍ക്രാഫ്റ്റാണ്‌ വെള്ളിയാഴ്ചപുലര്‍ച്ചെ അപകടത്തില്‍ പെട്ടത്‌. കാഠ്മണ്ഡുവില്‍ നിന്ന് എവറസ്റ്റിലെ ലുക്‌ലയിലേക്ക്‌ പോകുകയായിരുന്നു വിമാനം. പര്‍വതാരോഹകരുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രമാണ്‌ ലുക്‌ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേപ്പാളില്‍ നടന്ന ആറാമത്തെ വിമാനാപകടമാണ് ഉത്. കഴിഞ്ഞ മെയ്മാസത്തില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനം തകര്‍ന്നു പ്രമുഖ ബാലതാരം തരുണി സച്ദേവും അമ്മയും ഉള്‍പ്പെടെ 15 പേര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :