ജറുസലേം|
WEBDUNIA|
Last Modified ബുധന്‍, 25 മാര്‍ച്ച് 2009 (11:38 IST)
ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന വലതുപക്ഷ നേതവ് ബെഞ്ചമിന്‍ നെതന്യാഹുവുമായി അധികാരം പങ്കിടുന്നതിന് ഇടത് പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചു. സര്‍ക്കാരില്‍ ചേരാനുള്ള തീരുമാനം സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 58 ശതമാനം കേന്ദ്ര സമിതി അംഗങ്ങള്‍ അനുകൂലമായി വോട്ടു ചെയ്തു.
മൊത്തം 1071 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. തിങ്കളാഴ്ചയാണ് സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ലേബര്‍ പാര്‍ട്ടി തലവന്‍ എഹൂദ് ബാരക്കും നെതന്യാഹുവും ധാരണയിലെത്തിയതിയെതിന്‍റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സഖ്യസര്‍ക്കാരില്‍ ചേരാനുള്ള തീരുമാനത്തെ പിന്തുണച്ച ലേബര്‍ പാര്‍ട്ടിയുടെ നടപടിയെ നെതന്യാഹു അഭിനന്ദിച്ചു. എഹൂദ് ബാരകിനെ ഫോണില്‍ വിളിച്ചാണ് നെതന്യാഹു അഭിനന്ദനം അറിയിച്ചത്.
എഹൂദ് ബരാക് ഉള്‍പ്പെടെ അഞ്ച് മന്ത്രി സ്ഥാനങ്ങളാണ് ലേബര്‍ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യന്‍ സമാധാനത്തിനും പലസ്തീനുമായുള്ള ചര്‍ച്ച തുടരുന്നതിനും പദ്ധതി തയ്യാറാക്കാന്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നെതന്യാഹു സര്‍ക്കാരില്‍ ചേരാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ 120 അംഗ സഭയില്‍ നെതന്യാഹുവിന് 66 പേരുടെ പിന്തുണയായി.
എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ 13 സാമാജികരില്‍ ഏഴുപേരുടേയും എതിര്‍പ്പിനെ വകവയ്ക്കാതെയാണ് നെതന്യാഹുവുമായി അധികാരം പങ്കിടുന്നതിന് ലേബര്‍ പാര്‍ട്ടി അംഗീകാരം നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. വലതുപക്ഷ നേതവിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ലേബര്‍ പാര്‍ട്ടിയെ പിളര്‍പ്പിലേയ്ക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സഖ്യ സര്‍ക്കാര്‍ വരുന്നതോടെ പലസ്തീനുമായുള്ള സമാധാന ശ്രമങ്ങളുടെ ഭാവിനടപടികളില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്.