അമ്മ ഉപേക്ഷിച്ച നാലു ദിവസം പ്രായമുള്ള നായ്ക്കുട്ടിക്ക് അമേരിക്കന്‍ യുവതി മുലയൂട്ടി രക്ഷപ്പെടുത്തി. അമേരിക്കയിലെ കോളോറാഡൊയിലാണ് വിത്യസ്തമായ സംഭവം നടന്നിരിക്കുന്നത്.
മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ യുവതി ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് പുറം ലോകം അറിഞ്ഞത്. അമ്മ ഉപേക്ഷിച്ച നായ്ക്കുട്ടിക്ക് കുപ്പിപ്പാല്‍ നല്‍കാന്‍ ശമിച്ചു, എന്നാല്‍ നായ്ക്കുട്ടി ഇത് നിരസിക്കുകയും ഉറക്കെ കരയുകയുമായിരുന്നു.
തന്റെ മുന്‍പില്‍ കരഞ്ഞ് മരണത്തിലേക്ക് പോകുന്ന നായ്ക്കുട്ടിയെ രക്ഷപ്പെടുത്താന്‍ വേറെ മാര്‍ഗം ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്ന് നായ്ക്കുട്ടിക്ക് താന്‍ മുലയൂട്ടുകയായിരുന്നുവെന്ന് യുവതി “കെആര്‍ഡിഓ“ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ ഒരിക്കലും ചിന്തിച്ചതല്ല, ഇത്തരത്തില്‍ ചെയ്യുമെന്ന്, ഇത് വര്‍ജ്ജിക്കേണ്ടതായ കാര്യമാണ് പക്ഷേ താന്‍ മുലയൂട്ടിയതിനാല്‍ നായ്ക്കുട്ടിക്ക് ജീവന്‍ തിരികെ ലഭിച്ചു അതിനാല്‍ ഇത് തെറ്റായി കാണുന്നില്ലെന്നും യുവതി അഭിമുഖത്തില്‍ പറഞ്ഞു.
സംഭവം അറിഞ്ഞ് മൃഗഡോക്ടര്‍ നായ്ക്കുട്ടിക്ക് വേണ്ട പ്രാഥമിക ശ്രശ്രൂഷകള്‍ നല്‍കി. എന്നിരുന്നാലും മനുഷ്യന്‍ മുലയൂട്ടുന്നത് മറ്റ് ജീവജാലകങ്ങള്‍ക്ക് നല്ലതല്ലയെന്നാണ് ഡോക്ടര്‍ പറയുന്നത്